നാലാം വ്യാവസായിക വിപ്ലവം; നയങ്ങളില്‍ മാറ്റവുമായി യുഎഇ

Date:

Share post:

വ്യാവസായിക മേഖലയുടെ നിയന്ത്രണവും വികസനവും സംബന്ധിച്ച നയങ്ങളില്‍ മാറ്റം വരുത്തി യുഎഇ. 2022 ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 25ലാണ് ഭേതഗതി നടപ്പിലാക്കിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്റേതാണ് ഉത്തരവ്. ലോകവ്യാപാര സംഘടനയുടേത് പോലെ യുഎഇ പങ്കാളികളാകുന്ന അന്താരാഷ്ട്ര കരാറുകളുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് പുതിയ നിയമം.

ദേശീയ വ്യാവസായിക മേഖലയുടെ സംഘാടനത്തിനും പുതിയ നിയമം ‍‍വ‍ഴിയൊരുക്കും. വ്യവസായങ്ങ‍‍ളെ ഫെഡറൽ, പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ചിക്കും. വ്യാവസായിക പ്രവർത്തനങ്ങളിൽ വിദേശ നിക്ഷേപത്തിനൊപ്പം പ്രാദേശിക നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ ഡിക്രി-നിയമം 2023 ജനുവരിയിൽ പ്രാബല്യത്തിൽ വരും. പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഉൾപ്പെടെ രാജ്യത്തെ എല്ലാ വ്യാവസായിക പ്രവർത്തനങ്ങൾക്കും നിയമം ബാധകമാകും.

വ്യാവസായിക മത്സരക്ഷമത വർദ്ധിപ്പിക്കുന്നതാണ് യുഎഇയുടെ ദേശീയനയം. ഇതിന് അനുസൃതമായ പാക്കേജുകൾ തയ്യാറാക്കാന്‍ പുതിയ നിയമം അനുവദിക്കുന്നുണ്ട്. നിയമ നിർമ്മാണ, നിയന്ത്രണ ചട്ടക്കൂടുകൾ, ലോജിസ്റ്റിക്കൽ കഴിവുകൾ, സാമ്പത്തിക പരിഹാരങ്ങൾ, എന്നിങ്ങനെ വിവിധ പ്രോത്സാഹനങ്ങളിലൂടെയും മത്സരാധിഷ്ഠിതമാക്കും. സ്വകാര്യമേഖലയുടെ പങ്ക് വർധിപ്പിക്കും.

വ്യാവസായിക പദ്ധതികളുടെ സംയോജിത ഡാറ്റാബേസ് വ്യക്തമാക്കുന്ന ദേശീയ വ്യവസായ രജിസ്ട്രിയുടെ പ്രവര്‍ത്തനവും പുതിയ പദ്ധതിയിലുണ്ട്. വികസനം,നവീകരണം, ഗവേഷണം തുടങ്ങി വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ പങ്കിനെ കുറിച്ചും ഡിക്രി-നിയമം അനുശാസിക്കുന്നു.

നൂതന സാങ്കേതിക വിദ്യ വ്യവസായങ്ങളും നാലാം വ്യാവസായിക വിപ്ലവ പരിഹാരങ്ങളും പ്രധാനമാണെന്ന് യുഎഇ വിലയിരുത്തുന്നു. ശാക്തീകരണം, സംയോജനം, പങ്കാളിത്തം എന്നിവയിലൂടെ ആധുനിക വ്യവസായ വികസനത്തിന് വഴിയൊരുക്കും. വ്യാവസായിക ലൈസൻസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നിര്‍ണയിക്കും. ഇതോടെ 1979-ലെ ഫെഡറൽ ലോ നമ്പർ 1-ന് മാറ്റമുണ്ടാകുമെന്നാണ് നിഗമനം.

കയറ്റുമതി അവസരങ്ങൾ, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ, ഉഭയകക്ഷി വ്യാപാര കരാറുകൾ, നൂതന സാങ്കേതികവിദ്യ സ്വീകരിക്കൽ തുടങ്ങിയവയിലൂടെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയില്‍ കാതലായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....