ബലോൻ ദ് ഓറിൽ മുത്തമിട്ട് സ്പാനിഷ് താരം റോഡ്രി

Date:

Share post:

മികച്ച ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കി മാഞ്ചസ്‌റ്റർ സിറ്റിയുടെ സ്‌പാനിഷ് മിഡ്ഫീൽഡർ റോഡ്രിക്ക്. സ്പെയിൻ ദേശീയ ടീമിനും മാഞ്ചസ്‌റ്റർ സിറ്റി ക്ലബ്ബിനും വേണ്ടി പുറത്തെടുത്ത മികവാണ് 28കാരൻ റോഡ്രിയെ തുണച്ചത്. ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് താരം.

അതേസമയം, വനിതാ താരത്തിനുള്ള പുരസ്കാരം സ്‌പാനിഷുകാരി ഐറ്റാനാ ബോൺമാറ്റി സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയാണ് ഐറ്റാനാ ബലോൻ ദ് ഓറിൽ മുത്തമിടുന്നത്.

ഡിഫൻസീവ് മിഡ്‌ഫീൽഡറെന്ന നിലയിൽ സ്പെയിനെ യൂറോ കപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ച റോഡ്രി ടൂർണമെൻ്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ സിറ്റി തുടർച്ചയായ നാലാം തവണ ജേതാക്കളായപ്പോൾ റോഡ്രിയുടെ പങ്ക് പ്രധാനപ്പെട്ടതായിരുന്നു. ചാംപ്യൻസ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ നേഷൻസ് ലീഗ്, യൂറോ കപ്പ് എന്നിങ്ങനെ നാല് മേജർ ടൂർണമെന്റുകളിലെ മികച്ച താരം എന്ന അപൂർവ്വനേട്ടവും റോഡ്രി സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...