ബില്ലുകളില്‍ അറബിക് നിര്‍ബന്ധമാക്കി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം

Date:

Share post:

ബില്ലുകളില്‍ അറബിക് നിര്‍ബന്ധമാക്കി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അവർ നൽകുന്ന എല്ലാ ബില്ലുകളിലും രസീതുകളിലും അറബിക് പ്രധാന ഭാഷയായി ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.

അറബിക്കിന് പുറമെ മറ്റൊരു ഭാഷയും ഉൾപ്പെടുത്താൻ അനുവാദമുണ്ട്. ഇൻവോയ്സുകളിൽ വാങ്ങുന്നയാളുടെ പേര്, തീയതി, വിലാസം, വാങ്ങുന്ന ഇനത്തിൻ്റെ വിവരണം, അളവ്, വില, ഡെലിവറി തീയതി, സീരിയൽ നമ്പർ, വിതരണക്കാരന്റെ ഒപ്പും സ്റ്റാംപും എന്നീ വിവരങ്ങൾ അടങ്ങിയിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

പല സ്ഥാപനങ്ങളും ഇൻവോയ്‌സുകളിൽ ഇംഗ്ലീഷ് ഭാഷ മാത്രം ഉപയോഗിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നതിനേത്തുടർന്നാണ് പുതിയ നിർദേശം.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...