റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും യുക്രെയ്ൻ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്നും യുഎഇ പ്രസിഡന്റ് റഷ്യയെ അറിയിച്ചു.
പ്രതിസന്ധികൾ പരിഹരിക്കാനും സമാധാനം വീണ്ടെടുക്കാനും ഏത് ശ്രമവും നടത്താൻ യുഎഇ തയ്യാറാണെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിക്കുന്ന ശ്രമങ്ങൾ തുടരുമെന്നും യുഎഇ അറിയിച്ചു.
യുക്രെയ്ൻ പ്രശ്നത്തിൽ മധ്യസ്ഥ ശ്രമങ്ങൾക്ക് ശ്രമിച്ച ഷെയ്ഖ് മുഹമ്മദിനെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും പുടിൻ നേരത്തെ പ്രശംസിച്ചിരുന്നു.