ദേശീയ വ്യക്ഷമായ ഗാഫ് കൂടുതല്‍ ഇടങ്ങളില്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി അബുദാബി. മരുഭൂമിയെ പച്ചപ്പണിയിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് അബുദാബി നഗരസഭയുടെ നീക്കം. പദ്ധതിയുടെ ഭാഗമായി ഇതിനകം 700 ഗാഫ് മരങ്ങൾ നട്ടുപിടിപ്പെന്നും നഗരസഭ വ്യക്തമാക്കി. ദുബായ്–അബുദാബി അതിർത്തിയായ ഗന്തൂത്തിലും പരിസരങ്ങളിലുമായായിരുന്നും മരം നടീല്‍ യജ്ഞം.
പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായുളള പ്രധാന ഇടപെടലുകളില്‍ ഒന്നാണ് വ്യക്ഷത്തൈ നടീലും സംരക്ഷണവും. കൊടും ചൂടിനെ അതിജീവിക്കുന്നതിനും ജീവജാലങ്ങളുടെ ആവസവ്യവസ്ഥ നിലനിര്‍ത്തുന്നതിനും ഫലപ്രദമായ ഇടപെടല്‍ കൂടിയാണെന്നും അതോറിറ്റി അറിയിച്ചു.
എമിറേറ്റിലെ പരിസ്ഥിതി പ്രവര്‍ത്തക സംഘവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ദുബായ് – അബുദാബി അതിര്‍ത്തിയില്‍ നടന്ന വ്യക്ഷത്തൈ നടീടില്‍ വിദ്യാര്‍ത്ഥികളും വനിതകളും നഗരസഭാ ഉദ്യാഗസ്ഥരും പങ്കെടുത്തു. പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ ഇടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനുമാണ് നഗരസഭാ തീരുമാനം.