യുഎഇയിൽ ഇന്ന് ശക്തമായ മൂടൽമഞ്ഞ്; താപനില 17 ഡിഗ്രി സെൽഷ്യസിലേയ്ക്ക് താഴും

Date:

Share post:

യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. യുഎഇയുടെ ചില തീരപ്രദേശങ്ങളിലും ആന്തരിക ഭാഗങ്ങളിലുമാണ് മൂടൽമഞ്ഞ് രൂക്ഷമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കി.

ഇന്ന് രാത്രിയിലും തിങ്കളാഴ്‌ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കുമെന്നാണ് പ്രവചനം. തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് ഉയർന്നത് 90 ശതമാനത്തിലും പർവതപ്രദേശങ്ങളിൽ 15 ശതമാനത്തിലും എത്തും.

പർവതപ്രദേശങ്ങളിൽ താപനില 17 ഡിഗ്രി സെൽഷ്യസായി കുറയുകയും ആന്തരിക പ്രദേശങ്ങളിൽ 39 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യുമെന്നും അബുദാബിയിലും ദുബായിലും താപനില 38 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും അധികൃതർ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...