സാങ്കേതിക വിദ്യയിൽ കുതിച്ചുയർന്ന് യുഎഇ; ഒരാഴ്ചയ്ക്കിടെ തടഞ്ഞത് 2 ലക്ഷം സൈബർ ആക്രമണങ്ങൾ

Date:

Share post:

സാങ്കേതിക വിദ്യയുടെ കാര്യത്തിൽ മുൻപന്തിയിലാണ് യുഎഇ. ഒരാഴ്‌ചയ്ക്കിടെ യുഎഇ തടഞ്ഞത് 2 ലക്ഷം സൈബർ ആക്രമണങ്ങളാണ്. ദുബായിൽ നടക്കുന്ന ജിടെക്സ് ഗ്ലോബലിലെ സെഷനിൽ വെച്ചാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

സൈബർ ആക്രമണങ്ങൾ യഥാസമയം തടയുന്നതിൽ യുഎഇ വിജയിച്ചതിനാൽ കംപ്യൂട്ടർ ശൃംഖലകളെ ബാധിച്ചിട്ടില്ലെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഡോ. മുഹമ്മദ് ഹമദ് അൽ കുവൈത്തി പറഞ്ഞു.

സൈബർ കുറ്റകൃത്യങ്ങൾക്കും ആക്രമണങ്ങൾക്കും എതിരായ യുഎഇയുടെ ശ്രമങ്ങൾക്ക് ആഗോള തലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ പുറത്തിറക്കിയ ഗ്ലോബൽ സെക്യൂരിറ്റി ഇൻഡക്സ് 2024 അനുസരിച്ച് സൈബർ സുരക്ഷയിലെ മുൻനിര രാജ്യങ്ങളിൽ യുഎഇ ഇടംപിടിച്ചിരുന്നു.

പുതിയ സാങ്കേതിക വിദ്യകൾക്കൊപ്പം നയങ്ങളും ഉറപ്പാക്കുന്നതിന് യുഎഇയിൽ സൈബർ സുരക്ഷാ തന്ത്രം പരിഷ്‌കരിക്കും. സൈബർ ആക്രമണം നിയന്ത്രിക്കുക, പ്രതിരോധിക്കുക, ആക്രമണങ്ങളിൽ നിന്ന് സ്ഥാപനങ്ങളെയും വ്യക്‌തികളെയും രക്ഷിക്കുക തുടങ്ങി എല്ലാ മേഖലകളെയും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വാണ്ടറേഴ്സിൽ വണ്ടർ സെഞ്ച്വറികൾ; ഇന്ത്യക്ക് 135 റൺസ് വിജയം

മൂന്നാം സെഞ്ച്വറിയുമായി സഞ്ജു, തിലക് വർമ്മക്ക് തുടർച്ചയായ രണ്ടാം സെഞ്ച്വറി. ദക്ഷിണാഫ്രിക്കക്ക് എതിരേ നടന്ന നാലം ടി20 മത്സരത്തിൽ പിറന്നത് ക്രിക്കറ്റ് റെക്കോർഡുകൾ. ഇന്ത്യൻ...

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...