സൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ 50 ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. 2025 ഏപ്രിൽ 18 വരെ പദ്ധതി കാലാവധി നീട്ടിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
ഇന്ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയുടെ കാലാവധിയാണ് ഇപ്പോൾ നീട്ടിയത്. 2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴ തുകകൾക്കാണ് ഈ ഇളവ് ബാധകമാകുക. എല്ലാ പിഴ തുകകളും ഒരുമിച്ച് അടയ്ക്കുന്നതിനും അല്ലെങ്കിൽ വെവ്വേറെ അടയ്ക്കുന്നതിനും ഇതുവഴി സാധിക്കും.