പൊതുമാപ്പ് അവസാനിക്കാൻ 13 ദിവസം മാത്രം: നിയമലംഘകർക്കായി നവംബർ ഒന്ന് മുതൽ കർശന പരിശോധന

Date:

Share post:

യുഎഇയിൽ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ഇനി വെറും 13 ദിവസങ്ങൾ മാത്രം. ഈ സാഹചര്യത്തിൽ നിയമലംഘകരായി രാജ്യത്ത് തുടരുന്ന വിദേശികൾ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്തി താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടു പോകുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ്, പോർട്ട്സ് ആന്റ് കസ്‌റ്റംസ് (ഐസിപി-യുഎഇ) അധികൃതർ വ്യക്തമാക്കി.

യുഎഇയിൽ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ നൽകിയ 2 മാസത്തെ പൊതുമാപ്പ് കാലാവധിയാണ് ഈ മാസം 31-ന് അവസാനിക്കാനിരിക്കുന്നത്. ഇതുവരെ പൊതുമാപ്പ് ഉപയോ​ഗിക്കാതെ രാജ്യത്ത് നിയമലംഘകരായി താമസിക്കുന്നവർ കാലാവധി തീരും മുമ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നാണ് നിർദേശം.

നവംബർ ഒന്ന് മുതൽ നിയമലംഘകരെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകൾ നടത്തുമെന്നും പിടിക്കപ്പെടുന്നവർക്കെതിരെ വൻ തുക പിഴ ചുമത്തുകയും ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...