സുരക്ഷിതമായി പണമിടപാടുകൾ നടത്തുന്നതിനായി പുതിയ പ്രീപെയ്ഡ് കാർഡ് അവതരിപ്പിച്ച് അജ്മാൻ സർക്കാർ. വ്യക്തികളെ സുരക്ഷിതമായി പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന ‘സഹല’ എന്ന് പേരിട്ടിരിക്കുന്ന പ്രീപെയ്ഡ് കാർഡാണ് അജ്മാനിലെ ധനകാര്യ വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
അജ്മാൻ ടൂറിസം ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ചെയർമാൻ ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ ഹുമൈദ് അൽ നുഐമിയുടെ സാന്നിധ്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ടെക് മേളയായ ദുബായ് ജിടെക്സിൽ വെച്ചാണ് കാർഡ് അവതരിപ്പിച്ചത്.
സഹല കാർഡ് ‘അജ്മാൻ പേ’ പ്ലാറ്റ്‌ഫോം വഴി പണമടയ്ക്കാൻ ഉപയോഗിക്കാം. നൂതനവും അത്യാധുനികവുമായ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സുരക്ഷിതമായ ഡിജിറ്റൽ പേയ്‌മെൻ്റ് സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.