സ്പോൺസർഷിപ്പ് മാറ്റാം; വിസാ നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി യുഎഇ

Date:

Share post:

വിസാ നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി യുഎഇ. സ്പോൺസർഷിപ്പ് മാറ്റുന്നതിലാണ് ഇപ്പോൾ മാറ്റം വരുത്തിരിയിരിക്കുന്നത്. കുടുംബനാഥൻ യുഎഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ ഇനി ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോൺസർഷിപ്പ് മാറ്റാൻ സാധിക്കും. പൊതുമാപ്പ് തീരാൻ രണ്ടാഴ്‌ച മാത്രം ശേഷിക്കെയാണ് സുപ്രധാന നിയമഭേദഗതി പ്രഖ്യാപിച്ചത്.

വിവിധ നിയമലംഘനങ്ങളിൽ പെട്ട് വിസ പുതുക്കാൻ സാധിക്കാതെ യുഎഇയിൽ തുടരുന്നവരുടെ മക്കളുടെ താമസം നിയമവിധേയമാക്കാൻ ഇതോടസാധിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, പോർട്‌സ് ആൻഡ് കസ്‌റ്റംസ് (ഐസിപി-യുഎഇ) ആണ് ഇക്കാര്യം അറിയിച്ചത്.

കുടുംബനാഥൻ പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിലവിലെ കമ്പനിയിൽ തുടരുകയോ മറ്റൊരു വിസയിലേക്കു മാറുകയോ ചെയ്യുകയാണെങ്കിൽ കുടുംബാംഗങ്ങളുടെ വിസ റദ്ദാക്കില്ല. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങൾ ഒട്ടും വൈകരുതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരക്കാർ മാനവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി വർക്ക് പെർമിറ്റ് പുതുക്കുന്നതിനോ പുതിയ കമ്പനിയിലേക്കുള്ള വർക്ക് പെർമിറ്റിനോ അപേക്ഷ നൽകണമെന്നാണ് നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...