അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി. സ്‌കൂൾ ബാഗിൻ്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിൻ്റെ 5 മുതൽ 10 വരെ ശതമാനത്തിൽ കൂടരുതെന്നാണ് അബുദാബി വിദ്യാഭ്യാസ വിജ്‌ഞാന വകുപ്പിന്റെ (അഡെക്) നിർദേശം. പുതിയ നിയമം 2026 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വരും.
അമേരിക്കൻ കയ്റോപ്രാക്‌ടിക് അസോസിയേഷന്റെ ശുപാർശ പ്രകാരമാണ് ഓരോ ഗ്രേഡുകളിലെയും വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിന്റെ പരമാവധി ഭാരം തീരുമാനിച്ചത്. അമിത ഭാരം വഹിക്കുന്നത് വിദ്യാർത്ഥികളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ക്ലാസ് അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം ഇപ്രകാരമാണ്
• കെജി1/എഫ്എസ്2 : 2 കിലോഗ്രാം
• കെജി2/വർഷം-1 : 2 കിലോഗ്രാം
• ഗ്രേഡ്-1/വർഷം-2 : 2 കിലോഗ്രാം
• ഗ്രേഡ് -2/വർഷം-3 : 3-4.5 കിലോഗ്രാം
• ഗ്രേഡ്-3/വർഷം-4 : 3-4.5 കിലോഗ്രാം
• ഗ്രേഡ്-4/വർഷം-5 : 3-4.5 കിലോഗ്രാം
• ഗ്രേഡ്-5/വർഷം-6 : 6-8 കിലോഗ്രാം
• ഗ്രേഡ് -6/വർഷം-7 : 6-8 കിലോഗ്രാം
• ഗ്രേഡ്-7/വർഷം-8 : 6-8 കിലോഗ്രാം
• ഗ്രേഡ്-8/വർഷം-9 : 6-8 കിലോഗ്രാം
• ഗ്രേഡ്-9/വർഷം-10 : 10 കിലോഗ്രാം
• ഗ്രേഡ്-10/വർഷം-11 : 10 കിലോഗ്രാം
• ഗ്രേഡ് -11/വർഷം-12 : 10 കിലോഗ്രാം