റോക്കറ്റിനെ തിരികെപ്പിടിച്ചു; ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ ആദ്യം

Date:

Share post:

കൊളുത്തിവിട്ട റോക്കറ്റിനെ തിരികെപ്പിടിക്കുന്ന സാങ്കേതിക വിദ്യ..ലോകത്ത് ആദ്യമായി ആ ലക്ഷ്യം
കൈവരിച്ചിരിക്കുകയാണ് ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് ടീം.വിജയത്തിലെത്തിയത് സ്റ്റാർഷിപ്പിൻ്റെ അഞ്ചാം പരീക്ഷണം.

ആകാശത്തുനിന്ന് സൂപ്പർ ഹെവി ബൂസ്റ്റർ ടെക്സാസിലെ ലോഞ്ച്പാഡിലേക്ക് മടങ്ങിയെത്തിയപ്പോൾ
സ്‌പേസ് എക്‌സിൻ്റെ കൺട്രോൾ റൂമിൽ മുഴങ്ങിയത് മുഴുവൻ ശാസ്ത്ര ലോകത്തിൻ്റേയും ആഹ്ളാദാരവമാണ്. അതെബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്.

പൊട്ടിത്തെറിക്കുകയോ കടലിൽ പതിക്കുകയോ ചെയ്യാതെ ആർക്കും ബഹിരാകാശത്തേക്ക് പോയി വരാവുന്ന പുതിയ യാത്രകളുടെ തുടക്കം. ഇലോൺ മസ്കിൻ്റെ കമ്പനിക്ക് മാത്രമല്ല, ബഹിരാകാശ പര്യവേക്ഷണ മേഖലയ്ക്കും ഇതൊരു ചുവടുവെയ്പ്പാണ്. ബൂസ്റ്റർ പിടിച്ചെടുക്കാനും അത് വീണ്ടും ഉപയോഗിക്കാനും കഴിയുന്നതോടെ ഭാവിയിലെ ബഹിരാകാശ യാത്രകളുടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് നിഗമനം.

റോക്കറ്റ്‌ തിരിച്ചിറക്കുന്നതിൻ്റെ വീഡിയോ ഇലോൺ മസ്‌ക്‌ എക്‌സിൽ പങ്കുവയ്‌ക്കുകയും ചെയ്തു. വിക്ഷേപിച്ച്‌ ഏഴ്‌ മിനുട്ടുകൾക്ക്‌ ശേഷമാണ്‌ റോക്കറ്റ്‌ ലോഞ്ച്‌പാഡിലേക്ക്‌ തിരിച്ചെത്തിയത്‌. 121 മീറ്റർ ഉയരവും 100 മുതൽ 150 ടൺ വരെ ഭാരവുമാണ്‌ ബുസ്റ്ററിനുള്ളത്‌. സൂചി കോര്‍ക്കും പോലെ സൂക്ഷ്‌മമായ ദൗത്യമായിരുന്നെന്ന് ഇലോണ്‍ മസ്ക് വിശദീകരിച്ചു.

സാധരാണയായി സമുദ്രത്തിലാണ് ബൂസ്റ്റർ ലാൻഡ് ചെയ്യുന്നത്.എന്നാൽ സ്‌പേസ് എക്‌സിന് 17,000 mph (27,350 km/h) അധിക വേഗതയിൽ നിന്ന് ബൂസ്റ്ററിനെ സാവധാനത്തിലാക്കാനും നിയന്ത്രണവിധേയമായി ലോഞ്ചറിൽ തിരികെയിറക്കാനും സാധിക്കുകയായിരുന്നു. വിക്ഷേപണത്തറയില്‍ ഘടിപ്പിച്ച വലിയ ടവറിലെ യന്ത്രക്കൈകളായ മെക്കാസില്ല ഉപയോഗിച്ചാണ് റോക്കറ്റ് പിടിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....