യുഎഇ വിസ; ജിസിസി നിവാസികൾക്ക് ഇ-വിസ 30 ദിവസത്തേക്ക് കൂടി നീട്ടാൻ അവസരം

Date:

Share post:

ജിസിസി രാജ്യങ്ങളിലെ റെസിഡൻ്റ് വിസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ-വിസ ലഭ്യം. കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും പൗരന്മാർക്കുമാണ് ഇ-വിസ ലഭിക്കുക.

പൗരന്മാർക്ക് 60 ദിവസത്തെയും വിദേശികൾക്ക് 30 ദിവസത്തെയും വിസയാണ് ലഭിക്കുക. തുല്യ കാലയളവിലേക്ക് ഒരു തവണ പുതുക്കാനും സാധിക്കും. പൗരന്മാർക്ക് മുമ്പ് വിസ കാലാവധി 30 ദിവസമായിരുന്നത് 30 ദിവസത്തേക്ക് കൂടി നീട്ടാമെന്ന് യുഎഇ ഡിജിറ്റൽ സർക്കാരാണ് പ്രഖ്യാപിച്ചത്. നേരത്തെ, ജിസിസി നിവാസികൾക്ക് യുഎഇയിൽ വിസ നീട്ടാൻ അനുവാദമില്ലായിരുന്നു. ആവശ്യമെങ്കിൽ അവർ രാജ്യം വിടുകയും പുതിയ എൻട്രി വിസയ്ക്ക് അപേക്ഷിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ഇ-വിസയ്ക്ക് അപേക്ഷിക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും കാലാവധിയുള്ള ജിസിസി വിസയും 6 മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടും ഉണ്ടായിരിക്കണം. ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റസിഡൻസി ഫോർ ഫോറിനേഴ്സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൻഷിപ്പ, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുടെ വെബ്സൈറ്റ്, സ്‌മാർട് ആപ്പ് എന്നിവയിലൂടെയാണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇതാണ് ഇന്ദ്രൻസ്; നേട്ടങ്ങളിലേക്ക് വഴി തേടിയ മനുഷ്യൻ

ആകെ അറിയാവുന്നത് തയ്യൽപ്പണി..വിദ്യാഭ്യാസം നന്നേ കുറവ്, ശരീരപ്രകൃതവും അത്ര പോരാ..കൊടക്കമ്പിയെന്ന വിളിപ്പേരും ബാക്കി ചുറ്റുമുളളത് നിസഹായതയുടേയും അടിച്ചമർത്തലിൻ്റേയും ഒക്കെ പശ്ചാത്തലം, എന്നാൽ ഏതൊരാളും തളർന്നു...

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....