പേരും ചിത്രവും ഉൾപ്പെടുത്തി നിക്ഷേപ തട്ടിപ്പ്; പൊലീസിൽ പരാതി നൽകി കെ.എസ് ചിത്ര

Date:

Share post:

തൻ്റെ പേരും ചിത്രവും ഉൾപ്പെടുത്തി നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ​ഗായിക കെ.എസ് ചിത്ര. പേരും ചിത്രവും വെച്ച് വ്യാജ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഉണ്ടാക്കി പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ചിത്ര പൊലീസിൽ പരാതി നൽകി.

10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്‌ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ് ചിത്രയെന്ന വിധത്തിലാണ് സന്ദേശങ്ങൾ അയക്കുന്നത്. ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നതായും സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചിത്ര പൊലീസിനെ സമീപിച്ചത്. ഇതേത്തുടർന്ന് സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചു. ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്ന് ചിത്ര ആവശ്യപ്പെട്ടു.

തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചിത്ര ഒരു സ്ക്രീൻഷോട്ട് പുറത്തുവിട്ടിരുന്നു. ഇത് ശരിക്കും ചിത്ര ചേച്ചിയാണോ എന്ന് ഒരാൾ ചോദിക്കുമ്പോൾ അതെയെന്നും താൻ ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണെന്നും വ്യാജൻ മറുപടി കൊടുത്തതാണ് സ്ക്രീൻഷോട്ടിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...