മാധ്യമങ്ങൾ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി നടൻ സിദ്ദിഖ്. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് താരം. തന്നെയും മകനെയും മാധ്യമങ്ങൾ പിന്തുടരുന്നുവെന്ന സിദ്ദിഖിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തന്റെ നീക്കങ്ങൾ പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതായും പരാതിയിലുണ്ട്. താൻ അഭിഭാഷകനെ രഹസ്യമായി കാണാൻ പോയപ്പോഴും മാധ്യമങ്ങൾ അവിടെയെത്തിയെന്നും തൻ്റെ മകനെയും മാധ്യമങ്ങൾ നിരീക്ഷിക്കുകയാണെന്നും പരാതിയിൽ വ്യക്തമാക്കി.
യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ സിദ്ദിഖ് അന്വേഷണം നേരിടുകയാണ്. കേസെടുത്തതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. പിന്നീട് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതോടെയാണ് താരം പുറത്തെത്തുന്നത്.