അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ 10 കമ്പനികളുമായി കരാറിൽ ഒപ്പിട്ടു. പ്രാദേശിക, രാജ്യാന്തര കമ്പനികളുമായാണ് കരാറിലേർപ്പെട്ടത്.
ഗതാഗത, അടിസ്ഥാന സൗകര്യ മേഖലയുടെ ഭാവി രൂപപ്പെടുത്താൻ ലക്ഷ്യമിട്ട് റെയിൽവേ, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര കമ്പനികളുമായാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
യുഎഇ ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രാലയം, എഡിഎൻഇസി ഗ്രൂപ്പ്, ഡിഎംജി ഇവൻന്റ്സ് എന്നിവയുമായി സഹകരിച്ച് ഇത്തിഹാദ് റെയിൽ സംഘടിപ്പിച്ച ഗ്ലോബൽ റെയിൽ എക്‌സിബിഷനിലാണ് കരാറുകൾ ഒപ്പിട്ടത്.
പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്‌മെൻ്റ് ആന്റ് ഫോളൻ ഹീറോസ് അഫയേഴ്‌സ് ഡപ്യൂട്ടി ചെയർമാനും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്‌ഖ് ദിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചടങ്ങിൽ പങ്കെടുത്തു.