പിണക്കം മറന്ന് മക്കളെത്തി; ടി.പി മാധവനെ അവസാനമായി കണ്ട് മകനും മകളും

Date:

Share post:

അന്തരിച്ച നടൻ ടി.പി മാധവനെ അവസാനമായി കാണാനെത്തി മക്കൾ. മകൻ രാജകൃഷ്ണ മേനോനും മകൾ ദേവികയുമാണ് അവസാനമായി അച്ഛന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ടി.പി മാധവന്റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വെച്ചപ്പോഴാണ് മക്കൾ കാണാനെത്തിയത്. നീണ്ട വർഷങ്ങൾക്ക് ശേഷമാണ് മക്കൾ അച്ഛനെ കാണുന്നത്.

ഏകദേശം 30 വർഷത്തോളമായി ഭാര്യയും മക്കളുമായി അകന്ന് കഴിയുകയായിരുന്നു ടി.പി മാധവൻ. മൂത്ത മകന് രണ്ടര വയസുള്ളപ്പോഴാണ് അദ്ദേഹം കുടംബത്തെ ഉപേക്ഷിച്ച് അഭിനയത്തിലേയ്ക്ക് തിരിയുന്നതും കുടുംബവുമായി അകലുന്നതും. പിന്നീട് അദ്ദേഹത്തിന് എല്ലാം സിനിമയായിരുന്നു. മലയാള സിനിമയിൽ നാല് പതിറ്റാണ്ട് കാലം നിറസാന്നിധ്യമായിരുന്നു ടി.പി മാധവൻ. അവസാന കാലത്ത് ആരോരുമില്ലാതായതോടെ അദ്ദേഹം പത്തനാപുരം ഗാന്ധിഭവനിലായിരുന്നു താമസിച്ചിരുന്നത്.

ടി.പി.മാധവന്റെ മകൻ രാജകൃഷ്‌ണ മേനോൻ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാർ നായകനായി എത്തിയ എയർ ലിഫ്റ്റ്, സെയ്‌ഫ് അലിഖാൻ്റെ ഷെഫ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ടി.പി മാധവന് അന്ത്യാഞ്ജലി അർപ്പിക്കാൻ സഹോദരങ്ങളും എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...