കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബമ്പർ അടിച്ച ആ ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാഗ്യവാൻ. കർണാടകയിൽ മെക്കാനിക്കായി പ്രവർത്തിക്കുകയാണ് അൽത്താഫ്.
15 കൊല്ലമായി ലോട്ടറി ടിക്കറ്റെടുക്കുന്ന അൽത്താഫിനെ ഇത്തവണ ഭാഗ്യദേവത കടാക്ഷിക്കുകയായിരുന്നു. വയനാട്ടിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അൽത്താഫ് ഓണം ബമ്പറെടുത്തത്. റിസൾട്ട് വന്നയുടൻ തന്നെ തനിക്ക് 25 കോടി അടിച്ച വിവരം അറിഞ്ഞെന്ന് അൽത്താഫ് വ്യക്തമാക്കി.
TG 434222 എന്ന നമ്പറിനാണ് ഓണം ബമ്പറായ 25 കോടി അടിച്ചത് അടിച്ചത്. വയനാട് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാഗരാജ് ആണ് ടിക്കറ്റ് വിറ്റത്. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും ഇന്നലെ നാഗരാജ് വ്യക്തമാക്കിയിരുന്നു.