യുഎഇയുടെ ചില പ്രദേശങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത. രാജ്യത്ത് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു.
ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്ക് സാധ്യതയുള്ളത്. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് രാത്രിയിലും നാളെ രാവിലെയും ഈർപ്പമുള്ളതാകാൻ സാധ്യതയുണ്ട്. അതോടൊപ്പം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ നേരിയ തോതിൽ കാറ്റ് അനുഭവപ്പെടുകയും ചെയ്യും.
ഇന്ന് രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസായി കുറയുകയും ആന്തരിക പ്രദേശങ്ങളിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.