വേര്‍പാടിന് 23 വര്‍ഷം; ശങ്കരാടിയെ മറക്കാതെ മലയാളികൾ

Date:

Share post:

മുണ്ടിൻ്റെ ഒരു തലപ്പ് കൈയിൽ പിടിച്ച് നടന്നുവരുന്ന ഒരു കാരണവർ. അയാൾ അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങളുടെ എണ്ണം 700ൽ അധികമുണ്ട്. കാലങ്ങൾ കടന്നുപോകുമ്പോഴും മലയാളികൾ മറക്കാതെ അയാളുടെ കുറിക്കുകൊളളുന്ന സംഭാഷണങ്ങളുണ്ട്.

ശങ്കരാടി എന്ന അതുല്യപ്രതിഭ മലയാള സിനിമയിൽ നിന്ന് മൺമറഞ്ഞിട്ട് 23 വർഷമാകുന്നു. റീലുകളിലൂടെയും ട്രോളുകളിലൂടെയും മറ്റും ശങ്കരാടി ഇപ്പോഴും ജനമനസ്സുകളിൽ സജീവമാണ്. കേരളത്തിലെ റിയലിസ്റ്റിക് നടന്മാരില്‍ പ്രധാനിയായിരുന്നു ശങ്കരാടി എന്ന് നിസംശയം പറയാം.

ഗ്രാമീണത്വം നിറഞ്ഞ മുഖവും വഴക്കം ചെന്ന അഭിനയ പാടവവുമാണ് ശങ്കരാടിയെ താരമാക്കിയത്. കാര്യസ്ഥനായും, അമ്മാവനായും,അച്ഛനായും അമ്മായിയച്ഛനായും രസികത്വം നിറഞ്ഞ വേഷങ്ങളിലുമൊക്കെ ശങ്കരാടിയെ പ്രേക്ഷകർ ഏറ്റെടുത്തു.

സന്ദേശത്തിലെ കുമാരൻ പിള്ള സാറിൻ്റെ താത്വിക അവലോകനങ്ങൾക്ക് ഇക്കാലത്തും മാറ്റം സംഭവിച്ചിട്ടില്ല. സ്ഫടികത്തിലെ ജഡ്ജിയുടെ ഈരടുകൾ മലയാളി മറക്കില്ല. ഇച്ചിരി തേങ്ങാ പിണ്ണാക്ക്… ഇച്ചിരി പരുത്തിക്കുരു…ഇത്രേം മതി…. പാല് ശറപറാ ശറപറാന്ന് വരുമെന്ന നാടോടിക്കാറ്റിലെ ഡയലോഗ് ഓരോ സിനിമാ പ്രേമിയുടേയും നാവിൽ നിന്ന് ഇന്നും അന്യമായിട്ടില്ല.

ചന്ദ്രശേഖര മേനോൻ എന്നപേരാണ് പിന്നീട് ശങ്കരാടിയായി മാറിയത്. 2001 ഒക്ടോബര്‍ എട്ടിനായിരുന്നു താരത്തിൻ്റെ വിയോഗം. ശങ്കരാടിയോടുളള ആദരസൂചകമായി ചെറായിയിലെ വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് ശങ്കരാടി പതിവായി പോകുന്ന റോഡിന് ശങ്കരാടി റോഡ് എന്ന് പേര് നൽകിയിട്ടുണ്ട്. അതിനുമപ്പുറം ജനമനസ്സുകളിലുണ്ട് ശങ്കരാടി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...