യുഎഇയിലേക്ക് ഒഡെപെക് വഴി റിക്രൂട്ടിംഗ്; എസി, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

Date:

Share post:

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ പ്രമുഖ കമ്പനിയിലെ എച്ച്.വി.എ.സി ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ കൺട്രോൾ ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ് എ.സി ടെക്‌നീഷ്യൻ, അസ്സിസ്റ്റൻറ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്ക് കേരളത്തിൽ റിക്രൂട്ട്മെൻ്റ് നടത്തുന്നു.

2024 ഒക്‌ടോബർ 9തിനാണ് വോക്-ഇൻ-ഇൻറർവ്യൂ. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിപ്ലോമയും ചുരുങ്ങിയത് രണ്ടുമുതൽ 5 വർഷം വരെ പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അസിസ്റ്റൻ്റ് തസ്തികകളിലേക്ക് 25 വയസും മറ്റുള്ളവർ 35 വയസുമാണ് പ്രായപരിധി.ആകർഷകമായ ശമ്പളത്തിനൊപ്പം താമസസൗകര്യം, വിസ, എയർ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവയും സൗജന്യമായിരിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർ രണ്ട് വർഷത്തെ കരാറിലാണ് നിയമിതനാകുന്നത്. മൂന്ന് മാസം പ്രൊബേഷൻ പിരീഡായി കണക്കാക്കും. താല്പര്യമുള്ളവർ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിൻ്റേയും സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 ഒക്‌ടോബർ 9 ബുധനാഴ്ച രാവിലെ 9 മണിക്ക് മുൻപായി അങ്കമാലിയിലുള്ള ഓഡെപെക് ട്രെയിനിംഗ് സെൻ്ററിൽ എത്തണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റിലൊ സന്ദർശിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...