കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ നടൻ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രശ്നങ്ങളാണ് ചർച്ചയാകുന്നത്. ഇതിനിടെ ഈ വിവാദത്തിൽ അമൃത സുരേഷിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ പങ്കാളിയായ ഗോപി സുന്ദർ.
അമൃത പങ്കുവെച്ച ഒരു കുറിപ്പിന് കമന്റായാണ് ഗോപി സുന്ദർ തന്റെ പിന്തുണ വ്യക്തമാക്കിയത്. “നീ ശക്തയും മികച്ചവളുമാണ്. മുന്നോട്ടുപോവുക, ഒരു അമ്മയുടെ ശക്തി കാണിക്കുക” എന്നാണ് ഗോപി സുന്ദർ കുറിച്ചത്. ഇതോടെ നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി എത്തുന്നത്.
മകളെ കാണിക്കാൻ മുൻ ഭാര്യയായ അമൃത തയ്യാറാകുന്നില്ലെന്ന ബാലയുടെ പരാമർശമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇതിനുപിന്നാലെ ബാലയ്ക്കെതിരെ മകളും രംഗത്തെത്തിയിരുന്നു. അമൃതയും വീഡിയോയിലൂടെ തന്റെ ഭാഗം വ്യക്തമാക്കിയിരുന്നു.