പൊതുജനാരോഗ്യത്തിന് ഹാനികരം; അബുദാബിയിൽ ബേക്കറി അടച്ചുപൂട്ടി അധികൃതർ

Date:

Share post:

അബുദാബിയിൽ ബേക്കറി അടച്ചുപൂട്ടി അധികൃതർ. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ പ്രവർത്തിച്ച ബേക്കറിയാണ് അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി പൂട്ടാൻ ഉത്തരവിട്ടത്.

അബുദാബി ഇന്റസ്ട്രിയൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഡാന ബേക്കറീസ് ആന്റ് മാർക്കറ്റിനെതിരെയാണ് പൊതുജനാരോഗ്യത്തിന് അപകടസാധ്യത സൃഷ്ടിച്ചതിനേത്തുടർന്ന് അധികൃതർ നടപടി സ്വീകരിച്ചത്. അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട നിയമനിർമ്മാണം സംബന്ധിച്ച 2008-ലെ നിയമം നമ്പർ (2) ഭക്ഷണശാല ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

പൊതുജനാരോ​ഗ്യം സംരക്ഷിക്കുന്നതിനായി അധികൃതർ എമിറേറ്റിൽ തുടർച്ചയായ പരിശോധനകൾ നടത്തിവരാറുണ്ട്. കഴിഞ്ഞയാഴ്ച ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിന് ഇവിടെ രണ്ട് റെസ്റ്റോറൻ്റുകൾ അധികൃതർ പൂട്ടിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...