മിഡിൽ ഈസ്റ്റിലെ സംഘര്‍ഷം; എണ്ണ വിപണിയിൽ വില കുതിച്ചുയരുന്നു

Date:

Share post:

പശ്ചിമേഷ്യയിലെ യുദ്ധഭീതി രാജ്യാന്തര എണ്ണവിപണിയെ വലിയ തോതില്‍ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ അസംസ്‌കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സംഘര്‍ഷത്തിന് അയവുണ്ടായില്ലെങ്കിൽ ഇന്ധനവില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന.

ഇറാൻ – ഇസ്രായേൽ സംഘർഷമാണ് പ്രധാന ഭീഷണി. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ പ്രദേശങ്ങളിൽ ഇറാന്‍ മിസൈല്‍ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇറാൻ്റെ പ്രധാനമേഖലകളിലേക്ക് ഇസ്രായേലിൻ്റെ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലാണ് എണ്ണ വില കുതിക്കാൻ കാരാണം.

ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 3.72 ഡോളര്‍ ശതമാനം ഉയര്‍ന്ന് ബാരലിന് 77.62 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്‍റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകള്‍ 3.61 ഡോളര്‍ ഉയര്‍ന്ന് 73.71 ഡോളറായി. 5 ശതമാനത്തിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

അക്രമണം രൂക്ഷമായാൽ ക്രൂഡോയില്‍ വിലയിൽ വന്‍ കുതിച്ചുചാട്ടമുണ്ടാകും. ഇന്ത്യയെപ്പോലെഎണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഇത് സാരമായി ബാധിക്കാനാണ് സാധ്യത. പ്രതിദിനം മുപ്പത്തി രണ്ട് ലക്ഷം ബാരല്‍ എണ്ണയാണ് ഇറാനില്‍നിന്ന് അന്താരാഷ്ട്ര വിപണിയിലെത്തുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...