യുഎഇയിലെ സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് ഗ്രാമിന് 1.75 ദിർഹം

Date:

Share post:

യുഎഇയിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് കുറഞ്ഞത് ഗ്രാമിന് 1.75 ദിർഹമാണ്. ഇന്നലെ വൈകുന്നേരത്തോടെ റെക്കോഡ് ഉയരത്തിലെത്തിയ സ്വർണ വിലയാണ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ കുറഞ്ഞത്. നിലവിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 321.5 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

ഇന്ന് 22 കാരറ്റ് സ്വർണം ​ഗ്രാമിന് 297.75 ദിർഹം, 21 കാരറ്റിന് 288 ദിർഹം, 18 കാരറ്റിന് 247 ദിർഹം എന്നിങ്ങനെയാണ് വില. ചൊവ്വാഴ്ച വിപണികൾ അവസാനിച്ചപ്പോൾ ഗ്രാമിന് 323.25 ദിർഹമായിരുന്നതാണ് 1.75 ദിർഹം കുറഞ്ഞ് 321.5-ലേയ്ക്ക് എത്തിയത്.

ആഗോളതലത്തിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,654.06 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ സ്വർണ വില റെക്കോർഡ് ഉയരത്തിൽ എത്തിയ ശേഷം കുറയുന്നത് ഇപ്പോൾ തുടർക്കഥയാണ്. വില കുറഞ്ഞും കൂടിയും നിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സ്വർണ വിലയിൽ എന്ത് മാറ്റമാണ് ഉണ്ടാകുക എന്ന് പ്രവചിക്കാൻ സാധിക്കാത്ത സാഹചര്യമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....