യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സൗജന്യ ലഗേജ് പരിധി വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മുമ്പ് നിലവിലുണ്ടായിരുന്ന 30 കിലോ ആയാണ് ലഗേജ് പരിധി പുനഃസ്ഥാപിച്ചത്. ഇന്ന് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 30 കിലോ ലഗേജ് വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കും.
കഴിഞ്ഞ മാസം എയർ ഇന്ത്യ എക്സ്‌പ്രസ് യുഎഇ ഇന്ത്യ സെക്ടറിലേയ്ക്കുള്ള ലഗേജ് പരിധി 20 കിലോ ആയി കുറച്ചിരുന്നു. 20 കിലോ ബാഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിച്ചിരുന്നത്. ഇതിനെതിരെ പാർലമെന്റിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉയർന്നെങ്കിലും നടപടി പിൻവലിക്കാൻ കമ്പനി തയ്യാറായിരുന്നില്ല.
എന്നാൽ, ബാഗേജ് പരിധി കുറച്ചതോടെ എയർ ഇന്ത്യയിൽ യാത്ര ചെയ്തിരുന്നവർ പോലും മറ്റ് എയർലൈനുകളിൽ യാത്ര ആരംഭിച്ചതോടെയാണ് ലഗേജ് പരിധി പുനഃസ്ഥാപിക്കാൻ കമ്പനി നിർബന്ധിതരായത്.