2025ലേയ്ക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടി കിരൺ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസ്’. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഔദ്യോഗിക എൻട്രിക്കായി ഉണ്ടായിരുന്ന 29 സിനിമകളിൽ നിന്നാണ് ലാപതാ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടത്. 4 മലയാള ചിത്രങ്ങളും ലിസ്റ്റിൽ ഇടംനേടിയിരുന്നു.
12 ഹിന്ദി സിനിമകൾ, 6 തമിഴ് സിനിമകൾ, 4 മലയാളം സിനിമകൾ, 3 തെലുങ്ക് സിനിമകൾ, 4 മറാഠി സിനിമകൾ എന്നിവയിൽ നിന്നുമാണ് ലാപതാ ലേഡീസിനെ ഓസ്കർ എൻട്രിക്കായി തിരഞ്ഞെടുത്തത്. ഉള്ളൊഴുക്ക്, ആടുജീവിതം, ആട്ടം, ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്നാവയായിരുന്നു ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന മലയാളം ചിത്രങ്ങൾ.
ആമിർ ഖാനും ജ്യോതി ദേശ്‌പാണ്ഡയും ചേർന്നാണ് ലാപതാ ലേഡീസ് നിർമ്മിച്ചിരിക്കുന്നത്. 5 കോടി രൂപ മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം 23 കോടിയാണ് നേടിയത്. ഒരു ട്രെയിൻ യാത്രയ്ക്കിടെ നവ വധൂവരന്മാർ മാറിപ്പോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ബിപ്ലബ് ഗോസ്വാമിയാണ് തിരക്കഥ. പുതുമുഖങ്ങളായ നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ് എന്നിവരാണ് അഭിനയിച്ചത്.