ഷാർജ പൊലീസ് മേധാവിയായി അബ്ദുല്ല മുബാറക് ബിൻ ആമിറിനെ നിയമിച്ചു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിയമനം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പൊലീസ് മേധാവി സ്ഥാനമൊഴിഞ്ഞ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സരി അൽ ഷംസിക്ക് മികച്ച സേവനത്തിനുള്ള മെഡൽ നൽകാനും ഉത്തരവിട്ടു.