യുഎഇയിലെ സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് താഴേക്ക്. ഇന്ന് രാജ്യത്ത് സ്വർണ വില ഗ്രാമിന് 1.5 ദിർഹമാണ് കുറഞ്ഞത്. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 312.0 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്.
നിലവിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 289.0 ദിർഹം, 21 കാരറ്റിന് 279.75 ദിർഹം, 18 കാരറ്റിന് 239.75 ദിർഹം എന്നിങ്ങനെയാണ് വില. തിങ്കളാഴ്ച വിപണികൾ അവസാനിക്കുമ്പോൾ ഗ്രാമിന് 313.5 ദിർഹം എന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്നിരുന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്.
ആഗോളതലത്തിൽ യുഎഇ സമയം രാവിലെ 9.10ന് 0.3 ശതമാനം കുറഞ്ഞ് ഔൺസിന് 2,575.9 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടക്കുന്നത്.