ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരിയുടെ നാലാം സീസണിന് തുടക്കമാകുന്നു. സെപ്തംബർ 23-നാണ് ഷാർജ സഫാരി പൊതുജനങ്ങൾക്കായി തുറക്കുന്നത്. വന്യമൃഗങ്ങളെയും പക്ഷികളെയും അടുത്ത് കാണുകയും ഇടപഴകുകയും ചെയ്ത് അസാധാരണമായ സാഹസിക അനുഭവം സന്ദർശകർക്ക് വാഗ്ദാനം ചെയ്യുകയാണ് ഷാർജ സഫാരി.
ഈ വർഷം 300-ലധികം പുതിയ മൃഗങ്ങളും പക്ഷികളുമാണ് സഫാരിയിൽ പിറന്നത്. ജൈവവൈവിധ്യം സംരക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന വിധത്തിലാണ് ഇവിടെ മൃഗങ്ങളുടെ വാസം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 8 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഷാർജ സഫാരി വ്യാപിച്ചുകിടക്കുന്നത്. 120-ലധികം ഇനങ്ങളിൽ നിന്നുള്ള 50,000-ലധികം മൃഗങ്ങളാണ് സഫാരിയിൽ ഉള്ളത്.
രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെയാണ് ഷാർജ സഫാരിയിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. എന്നാൽ പ്രത്യേക പരിപാടികളും പ്രതികൂല കാലാവസ്ഥയും കാരണം തുറക്കുന്ന സമയം വ്യത്യാസപ്പെടാറുമുണ്ട്. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെയാണ് ടിക്കറ്റ് പാക്കേജുകൾ അനുവദിച്ചിരിക്കുന്നത്. ഓരോ ടിക്കറ്റും വ്യത്യസ്ത തലത്തിലുള്ള വിനോദ സേവനങ്ങളും സമയവുമാണ് നൽകുന്നത്.
ഗോൾഡ്
• മുതിർന്നവർക്ക് – 275 ദിർഹം
• 3 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് – 120 ദിർഹം
• 3 വയസിൽ താഴെയുള്ള കുട്ടികൾക്ക് – സൗജന്യം
• ഏകദേശം സമയം – 3-5 മണിക്കൂർ
സിൽവർ
• മുതിർന്നവർക്ക് – 120 ദിർഹം
• 3 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് – 50 ദിർഹം
• 3 വയസിൽ താഴെയുള്ള കുട്ടികൾക്ക് – സൗജന്യം
• ഏകദേശം സമയം – 2-4 മണിക്കൂർ
ബ്രോൺസ്
• മുതിർന്നവർക്ക് – 40 ദിർഹം
• 3 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് – 15 ദിർഹം
• 3 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം
• ഏകദേശം സമയം – 1-2 മണിക്കൂർ