മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 15നാണ് (ഞായറാഴ്ച) ഷാർജയിൽ പൊതു പാർക്കിംഗിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
അതേസമയം, ഏഴ് ദിവസത്തെ പണമടച്ചുള്ള പൊതു പാർക്കിംഗ് സോണുകൾക്ക് ഈ ഇളവ് ബാധകമല്ലെന്നും അവ ആഴ്‌ചയിലുടനീളം സാധാരണ ഗതിയിൽ പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നബിദിനത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളിൽ 15, 16 തിയതികളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.