വയനാട് ദുരന്തത്തിൽ സഹായമെത്തിച്ച് യുഎഇയിലെ പെക്സ കൂട്ടായ്മ

Date:

Share post:

യുഎഇ കേന്ദ്രമായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA)പെക്സ വയനാട് ദുരിദാശ്വാസ ഫണ്ടിലേക്ക്’ധനസഹായം കൈമാറി.”വയനാടിനായി കൈകോർക്കാം” എന്ന ലക്ഷ്യവുമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 2,10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

അസോസിയേഷൻ വൈസ് പ്രസിഡൻ്റ് സുൽഫിക്കറിൻ്റെ നേതൃത്വത്തിൽ പെക്സ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദർശിച്ചാണ് ചെക്ക് കൈമാറിയത്. കാരുണ്യ പ്രവർത്തനത്തിൽ സഹകരിച്ച എല്ലാ അംഗങ്ങൾക്കും പെക്സ ഭാരവാഹികൾ നന്ദി അറിയിച്ചു.

കഴിഞ്ഞ രണ്ട് വർഷമായി യുഎഇയിൽ പ്രവർത്തിക്കുന്ന പെക്സ കൂട്ടായ്മ്മ പ്രവാസികൾക്കിടയിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുളളത്. വയനാട് സഹായം ഉൾപ്പെടെ പെക്സയുടെ വിജയകരമായ പ്രവർത്തനങ്ങൾ സംഘടനയുടെ   പ്രതിബദ്ധത വർദ്ധിപ്പിക്കുന്നതാണെന്ന് വർക്കിംഗ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...