നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് യൂട്യൂബർമാർക്കെതിരെ കേസെടുത്ത് പൊലീസ്. 12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകൽ പൊലീസ് കേസെടുത്തത്.
പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ് എന്നിരിക്കെയാണ് യൂട്യൂബർമാർ ഇത് ലംഘിച്ചത്. നേര്യമംഗലം സ്വദേശിയായ യുവതിയുടെ പീഡന പരാതിയിൽ നിവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് യൂട്യൂബർമാർ യുവതിയുടെ പേരും ചിത്രവുമുൾപ്പെടെയുള്ള വിവരങ്ങൾ ചേർത്ത് വീഡിയോകൾ പ്രചരിപ്പിച്ചത്.
സിനിമയിൽ അഭിനയിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് നിവിൻപോളിയും സംഘവും പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിൽ നിവിനടക്കം ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്ത്. എന്നാൽ യുവതിയുടെ ആരോപണം തള്ളി നിവിനും രംഗത്തെത്തിയിരുന്നു. അതോടൊപ്പം പീഡനം നടന്നെന്ന് യുവതി പറയുന്ന ദിവസം നിവിൻ തന്റെ സിനിമയുടെ സെറ്റിലുണ്ടായിരുന്നതായി വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു.