മകൾ അലംകൃതയുടെ 10-ാം പിറന്നാൾ ആഘോഷിക്കുകയാണ് നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജും സുപ്രിയയും. പിറന്നാളിൽ മകളേക്കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. അലംകൃതയോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചായിരുന്നു പോസ്റ്റ്. നിരവധി പേരാണ് താരപുത്രിക്ക് ആശംസ അറിയിക്കുന്നത്.
“എൻ്റെ പ്രിയപ്പെട്ട അല്ലി കുട്ടാ, നിനക്ക് 10 വയസ്സായി! കൊള്ളാം, ഇത്രയും കാലം എവിടെ പോയി? ജീവിതത്തെക്കുറിച്ച് ഞങ്ങൾ നിന്നെ പഠിപ്പിക്കുന്നതിൽ നിന്ന്, എന്താണ് ജീവിതം എന്ന് നീ കരുതുന്ന കാര്യങ്ങൾ ഞങ്ങളെ പഠിപ്പിക്കുന്നു. എല്ലാ ദിവസവും ഞാൻ പുതിയ എന്തെങ്കിലും പഠിക്കുന്നു, അതിന് നിനക്ക് നന്ദി. നീ ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹമാണെന്നു പറയുന്നത് കുറഞ്ഞു പോകും! ദാദയും ഞാനും നീ എന്ന വ്യക്തിയെക്കുറിച്ചും നീ ആകാൻ ആഗ്രഹിക്കുന്ന എല്ലാത്തിനെക്കുറിച്ചും അഭിമാനിക്കുന്നു.
മാറി നിന്ന് നിന്നെ നിരീക്ഷിക്കുന്നതിൽ ഞങ്ങൾ എപ്പോഴും സന്തുഷ്ടരും സംതൃപ്തരുമാണ്! എന്നും ദയയും സഹാനുഭൂതിയും ഉള്ളവളായിരിക്കുക. നീ ഉള്ളതിനാൽ ഞങ്ങളുടെ ലോകം എപ്പോഴും സമ്പന്നമായിരിക്കും! അല്ലി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നത് വീക്ഷിച്ചുകൊണ്ട് ഡാഡി (നിന്റെ മുത്തച്ഛൻ) എപ്പോഴും നിന്നോടൊപ്പമുണ്ടാകും! ജന്മദിനാശംസകൾ എൻ്റെ വെളിച്ചമെ! നിൻ്റെ അമ്മയായതിൽ വളരെ സന്തോഷവും നന്ദിയും!” എന്നാണ് സുപ്രിയ കുറിച്ചത്. മരണപ്പെട്ട തന്റെ അച്ഛനേക്കുറിച്ചും സുപ്രിയ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
മകളുടെ ജന്മദിനത്തിൽ പൃഥ്വിരാജ് കുറിച്ചത് ഇങ്ങനെയാണ്. “ജന്മദിനാശംസകൾ സൺഷൈൻ! ഈ ലോകത്ത് വന്നിട്ട് വെറും 10 വർഷം മാത്രമെ ആയുള്ളൂ, എന്നിട്ടും ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾക്ക് ഇതിനകം പല കാര്യങ്ങളിലും നീ വഴി കാട്ടിയായി! മമ്മയും ദാദയും നീ ആയിത്തീർന്നിരിക്കുന്ന വ്യക്തിയെ ഓർത്ത് വളരെ അഭിമാനിക്കുന്നു! ദാദയുടെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബെസ്റ്ററായി നീ എന്നേക്കും നിലനിൽക്കും. വരും വർഷങ്ങളിൽ നീ കൂടുതൽ പൂത്തു വിടരുന്നത് കാണാൻ ഞാനും മമ്മയും കാത്തിരിക്കുന്നു.”