യുഎഇയിലെ പൊതുമാപ്പ്; നാട്ടിലേയ്ക്ക് മടങ്ങാൻ പണമില്ലാത്തവർക്ക് വിമാനടിക്കറ്റ് നൽകുമെന്ന് ഇന്ത്യൻ എംബസി

Date:

Share post:

യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ നിരവധി പേരാണ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങാനൊരുങ്ങുന്നത്. എന്നാൽ നാട്ടിലേയ്ക്ക് മടങ്ങുന്നതിന് ടിക്കറ്റെടുക്കാൻ പണമില്ലാതെ നിരവധി പേർ ദുരിതമനുഭവിക്കുന്നുണ്ട്. ഇത്തരത്തിൽ ഇന്ത്യക്കാരിൽ അർഹരായവർക്ക് വിമാന ടിക്കറ്റ് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ എംബസി.

ജോലി വരെ നഷ്ടപ്പെട്ട് തിരികെ പോകാൻ കയ്യിൽ പണമില്ലാതെ മറ്റൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ അനധികൃതമായി താമസിക്കുന്ന നിരവധി പേർ യുഎഇയിലുണ്ട്. ടിക്കറ്റിന് പണം ഇല്ലാത്തതിൻ്റെ പേരിൽ നാട്ടിലേയ്ക്ക് മടങ്ങാൻ സാധിക്കാതെ പ്രയാസപ്പെടുന്നവർക്കാണ് ഈ ആനുകൂല്യം. ഇത്തരത്തിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരിൽ ഇന്ത്യക്കാരിൽ അർഹരായവർക്ക് ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നാണ് (ഐസിഡബ്ല്യുഎഫ്) വിമാന ടിക്കറ്റ് നൽകുന്നത്.

അർഹരായവർക്ക് നേരിട്ടോ അംഗീകൃത സംഘടനകൾ മുഖേനയോ അപേക്ഷ നൽകിയാൽ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കും. ഇതോടൊപ്പം വിമാന ടിക്കറ്റ് സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർക്ക് എംബസിയുമായി ബന്ധപ്പെടാമെന്നും അധികൃതർ നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...