സംവിധായകൻ രഞ്ജിത്ത് തന്റെ 60-ാം പിറന്നാൾ ആഘോഷിക്കുകയാണ്. എല്ലാ വർഷവും സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം പിറന്നാൾ ആഘോഷിക്കുന്ന രഞ്ജിത്തിന്റെ ഷഷ്ടിപൂർത്തി ആഘോഷം ഇത്തവണ വിവാദങ്ങൾക്ക് നടുവിലാണ്.
നടിയുടെ പീഡന പരാതിയേത്തുടർന്ന് രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. പാലേരി മാണിക്യം എന്ന സിനിമയുടെ ഓഡീഷനായി വിളിച്ചുവരുത്തിയ ബംഗാളി നടിയുടെ ശരീരത്തിൽ എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സ്പർശിച്ചു എന്നാണ് പരാതി. ഇതോടെ കുറ്റം നിഷേധിച്ചെങ്കിലും നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
പരാതി ഉയർന്നതോടെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡയറക്ടർ സ്ഥാനവും രഞ്ജിത്ത് രാജിവെച്ചിരുന്നു. ഇതിനുശേഷം ഒരു യുവാവും രഞ്ജിത്തിനെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ കേസിൽ അറസ്റ്റ് നടക്കാതിരിക്കുന്നതിനായി മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരിക്കുകയാണ് രഞ്ജിത്ത്.