വിജയിയുടെ ‘ദ ​ഗോട്ട്’ നാളെ തിയേറ്ററിലേയ്ക്ക്; കേരളത്തിൽ 3 കോടിക്ക് മുകളിൽ അഡ്വാൻസ് ബുക്കിങ്

Date:

Share post:

വിജയ് ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദ ഗോട്ട്’ നാളെ തിയേറ്ററിലേയ്ക്ക് എത്തുന്നു. ചിത്രത്തിന്റെ മൊത്തം പ്രീ സെയിൽ വരുമാനമായി കണക്കാക്കുന്നത് 50 കോടിക്കും മുകളിലാണ്. ഈ വർഷം ഒരു തമിഴ് സിനിമക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രീ സെയിൽ കണക്കാണിത്. കേരളത്തിൽ നിന്നും 3 കോടിക്ക് മുകളിലാണ് അഡ്വാൻസ് ബുക്കിങ് നടന്നിരിക്കുന്നത്.

നാളെ പുലർച്ചെ നാല് മണി മുതൽ ഫാൻസ് ഷോ ആരംഭിക്കും. തമിഴ്നാട്ടിൽ മാത്രം ഏകദേശം 15.4 കോടി രൂപ മൊത്ത വരുമാനം നേടിയതായാണ് റിപ്പോർട്ട്. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ പുറത്തുവരുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ​ഗോട്ടിൽ വിജയ് ഇരട്ടവേഷത്തിലെത്തുന്നു എന്നതാണ് ആരാധകർ പ്രതീക്ഷയേടെ കാത്തിരിക്കുന്നത്.

കേരളത്തിൽ ഗോകുലം ഗോപാലൻ ടീമാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. 700ലധികം സ്ക്രീനുകളിൽ 4,000ഓളം ഷോകളാണ് നടത്തുക. സിനിമയുടെ ആദ്യദിന കലക്ഷൻ റെക്കോർഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...