യുഎഇയില്‍ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ബംഗ്ലാദേശി പൗരന്മാർക്ക് മാപ്പ് നൽകി യുഎഇ പ്രസിഡന്റ്. യുഎഇയിലെ സമീപകാല പ്രതിഷേധങ്ങളിൽ പങ്കെടുത്ത 54 ബംഗ്ലാദേശി പൗരന്മാർക്കാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മാപ്പ് നൽകിയത്.
പൗരന്മാരുടെ തടവ് ശിക്ഷ റദ്ദാക്കി നാടുകടത്താനുള്ള ക്രമീകരണം ആരംഭിക്കാൻ പ്രസിഡൻ്റ് ഉത്തരവിട്ടു. നിർദേശത്തിന് അനുസരിച്ച് നടപടികൾ ആരംഭിക്കാൻ യുഎഇ അറ്റോർണി ജനറൽ ചാൻസലർ ഡോ. ഹമദ് അൽ ഷംസി നിർദേശം പുറപ്പെടുവിച്ചു.
ബംഗ്ലാദേശിൽ തൊഴിൽ സംവരണം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രകടനങ്ങൾക്ക് അനുഭാവം പ്രകടിപ്പിച്ചായിരുന്നു യുഎഇയിൽ ബംഗ്ലാദേശി പൗരന്മാർ പ്രകടനങ്ങൾ നടത്തിയത്.