അറബിക്കടലിൽ ആഞ്ഞടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിരീക്ഷിച്ചുവരികയാണ് യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി. കടുത്ത കാലാവസ്ഥ രാജ്യത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽ കൊടുങ്കാറ്റിൻ്റെ ആഘാതം കുറവായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വെള്ളിയാഴ്ച അറിയിച്ചു. അതേസമയം സുരക്ഷാ മാർഗനിർദ്ദേശങ്ങളും ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കാമെന്നും കടലിൽ നിന്നുള്ള മേഘചലനം കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്ക് കാരണമാകുമെന്നുമാണ് മുന്നറിയിപ്പ്. എന്നാൽ കൊടുങ്കാറ്റിൻ്റെ ആഘാതം രാജ്യത്ത് പരോക്ഷമായിരിക്കുമെന്നാണ് എൻസിഎം വിലയിരുത്തൽ.
അതേസമയം ഒമാൻ കടലും അറേബ്യൻ ഗൾഫും പ്രക്ഷുബ്ധമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ വേലിയേറ്റ സമയത്ത് ചില കിഴക്കൻ തീരദേശ ബീച്ചുകളിൽ കടൽനിരപ്പ് ഉയർന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കുന്നതിൻ്റെപ ഭാഗമായി സംയുക്ത വകുപ്പുകൾ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലിയിരുത്തിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc