ലൈംഗികാതിക്രമ പരാതികൾ ഉയരുന്നതിനിടെ നടൻ ജയസൂര്യയ്ക്ക് ജന്മദിനം. എന്നാൽ പതിവ് തിളക്കമോ ആഘോഷങ്ങളോ ഇല്ലാതെയാണ് പിറന്നാൾ ദിനം കടന്നുപോകുന്നത്. നിരവധി ആരാധകർ ഹൃദയത്തിലേറ്റിയ താരത്തിനെതിരേ പീഡന പരാതി ഉയർന്നതോടെ ആശംസകൾ അറിയിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.
അതേസമയം ജയസൂര്യ ന്യൂയോര്‍ക്കിലാണെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് കേസെടുത്തതോടെ താരം നാട്ടിലേക്ക് മടങ്ങിയെത്താൻ വൈകുമെന്നാണ് സൂചനകൾ.
പരാതിക്കാരായ രണ്ട് നടിമാരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തിയിരുന്നു.ഇതിനിടെ മുന്‍കൂര്‍ ജാമ്യം തേടാനാണ് ജയസൂര്യയുടെ ശ്രമം.
‘കടമറ്റത്ത് കത്തനാര്’ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് ജയസൂര്യ. തൻ്റെ കരിയർ തകർക്കാനുളള ശ്രമങ്ങൾ നടക്കുന്നതായും ആരോപണങ്ങൾ തെളിഞ്ഞാൻ ശിക്ഷ സ്വീകരിക്കാൻ തയ്യാറാണെന്നുമാണ് നടൻ്റെ വാദം. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ താരത്തിൻ്റെ ആരാധക പിന്തുണ നന്നേകുറഞ്ഞിട്ടുണ്ട്.