അബുദാബിയിലെ രണ്ട് പ്രധാന റോഡുകൾ നാളെ മുതൽ ഭാഗികമായി അടച്ചിടും. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും റോഡും (ഇ311), ഹസ്സ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റ് റോഡുമാണ് ഭാഗികമായി അടച്ചിടുന്നത്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും റോഡ് നാളെ (ഓഗസ്റ്റ് 31, ശനി) പുലർച്ചെ അഞ്ച് മുതൽ സെപ്റ്റംബർ രണ്ട് (തിങ്കൾ) പുലർച്ചെ അഞ്ച് മണി വരെയാണ് അടച്ചിടുന്നത്. ദുബായിലേയ്ക്കുള്ള വലത് ഭാഗത്തെ പാതയാണ് അടയ്ക്കുക.
ഹസ്സ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റ് റോഡും നാളെ മുതൽ സെപ്റ്റംബർ രണ്ട് വരെ അടച്ചിടും. ശനിയാഴ്ച പുലർച്ചെ 12 മുതൽ തിങ്കളാഴ്ച പുലർച്ചെ 5 വരെയാണ് ഭാഗികമായി റോഡ് അടയ്ക്കുന്നത്. അതിനാൽ ഡ്രൈവർമാർ യാത്ര പോകുമ്പോൾ ശ്രദ്ധിക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.