സന്നദ്ധസേവനത്തിൽ സജീവ സാനിധ്യമാകാൻ ദുബായിലെ സർക്കാർ ജീവനക്കാർ രംഗത്ത്

Date:

Share post:

സർക്കാർ ജീവനക്കാർ സന്നദ്ധ സേവന രംഗത്ത് സജീവമാക്കാനുള്ള പദ്ധതികളുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനായി ഇയർ ഓഫ് വോളൻ്റയറിങ് -2024 എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വനിതാ ജീവനക്കാർ ഉൾപ്പടെ ഇതുവഴി വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായണെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വ്യക്തമാക്കി.

റമസാൻ ടെൻ്റ്, സായിദ് ഹ്യൂമാനിറ്റേറിയൻ ദിനം, രാജ്യാന്തര തൊഴിലാളി ദിനാഘോഷങ്ങൾ തുടങ്ങി വിവിധ പരിപാടികളിലും ഉദ്യോഗസ്ഥർ സജീവ സാനിധ്യമാകും. മാനുഷിക പിന്തുണകൾ ആവശ്യമാകുന്ന ഘട്ടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ജീവനക്കാരുടെ സേവനം ലഭ്യമാകും. മാർക്കറ്റിങ് ആൻഡ് ഗവൺമെൻ്റ് കമ്യൂണിക്കേഷൻ വകുപ്പിലെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി വിഭാഗമാണ് സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...