മസ്കത്ത് ഇന്ത്യന്‍ എംബസിയുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. സിസ്റ്റം നവീകരണത്തിൻ്റെ ഭാഗമായാണ് എംബസിയുടെ സേവനങ്ങൾ നിര്‍ത്തിവെച്ചത്. സെപ്റ്റംബർ രണ്ട് വരെ സേവനങ്ങൾ ലഭിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്.
പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സേവനങ്ങളാണ് താത്കാലികമായി നിർത്തിവെച്ചത്. അതേസമയം, ബിഎൽഎസ് സെൻ്ററിലെ കോൺസുലാർ, വിസ സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.