നബിദിനം പ്രമാണിച്ച് കുവൈത്തിൽ സെപ്റ്റംബർ 15-ന് (ഞായർ) പൊതു അവധി പ്രഖ്യാപിച്ചു. കുവൈത്ത് ക്യാബിനറ്റാണ് അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അതിനാൽ 15ന് കുവൈത്തിലെ മുഴുവൻ സർക്കാർ ഓഫീസുകളും മന്ത്രാലയങ്ങളും അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, അടിയന്തിര സ്വഭാവമുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്ന സ്ഥാപനങ്ങൾക്ക് അവധി സംബന്ധിച്ച് സ്വയം തീരുമാനമെടുക്കാൻ സാധിക്കുമെന്ന് ക്യാബിനറ്റ് വ്യക്തമാക്കി.