വേനലവധിക്ക് ശേഷം സ്കുളുകൾ തുറന്നതോടെ ട്രാഫിക് നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണമെന്ന ഓർമ്മപ്പെടുത്തലുമായി അധികൃർ. ആദ്യ ദിനം അപകടരഹിത ബോധവത്കരണ ദിവസമാക്കിയതിന് ഒപ്പമാണ് മറ്റ് ഓർമ്മപ്പെടുത്തലുകളും.
സ്കൂളിന് മുന്നിൽ കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനും റോഡിന് നടുവിൽ കാറുകൾ നിർത്തുന്നത് ട്രാഫിക് നിയമലംഘനണ്. നിയമലംഘകരായ രക്ഷിതാക്കൾക്ക് ആറ് ബ്ലാക്ക് പോയിൻ്റുകളും 1000 ദിർഹം വരെ ട്രാഫിക് പിഴയുമാണ് നൽകേണ്ടിവരിക. കുട്ടികളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിന് നിർത്തിയ സ്കൂൾബസ്സുകളെ ഓവർടേക്ക് ചെയ്യുന്നതും സിഗ്നലുകൾ തെറ്റിക്കുന്നതും ഗുരുതര നിയമലംഘനമായി കണക്കാക്കും.
അതേസമയം നിരത്തുകളിലെ തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി. സ്കൂൾ ബസ് സർവീസുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ നിരത്തുകളിലെ തിരക്ക് കുറയ്ക്കാനാകും. സമയക്രമം മുൻകൂട്ടി പ്ലാൻ ചെയ്ത് യാത്രതിരിക്കുന്ന് അപകടവും ഗതാഗതക്കുരുക്കും ഒഴിവാക്കും. ബാക്ക്-ടു-സ്കൂൾ ട്രാഫിക് മാനേജ്മെൻ്റ് തന്ത്രം എല്ലാവരും പാലിക്കണമെന്നാണ് പൊലീസ്-ട്രാഫിക് വിഭാഗങ്ങളുടെ നിർദ്ദേശം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc