എണ്ണ ഇതര വിദേശ വ്യാപാരത്തിൽ റെക്കോർഡ് നേട്ടവുമായി യുഎഇ. 2024ലെ ആദ്യ 6 മാസം 1.39 ലക്ഷം കോടി ദിർഹത്തിൻ്റെ നേട്ടമാണ് ഉണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ലോക രാജ്യങ്ങളുമായുളള യുഎഇയുടെ സാമ്പത്തിക ബന്ധം ശക്തിപ്പെട്ടെന്നും ഇന്ത്യയുമായുള്ള വ്യാപാരത്തിൽ 10ശതമാനം വർധനയുണ്ടായതായും കണക്കുകൾ പറയുന്നു.
രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണെന്നിതെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. ലോക രാജ്യങ്ങളുമായി തുടരുന്ന മികച്ച ബന്ധമാണ് രാജ്യത്തെ പുരോഗതിയിലേക്കു നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറ് മാസത്തിനിടെ സ്വർണം, ആഭരണങ്ങൾ, സിഗരറ്റ്, പെട്രോളിയം ഇതര എണ്ണകൾ, കോപ്പർ വയറുകൾ, അച്ചടിച്ച സാമഗ്രികൾ, വെള്ളി, ഇരുമ്പ്, പെർഫ്യൂമുകൾ എന്നിവയാണ് യുഎഇ കയറ്റി അയച്ച പ്രധാന ഉൽപനങ്ങൾ. ഇവയുടെ കയറ്റുമതിയിൽ 36.8 ശതമാനം വളർച്ചയാണുണ്ടായത്. പുനർ കയറ്റുമതി വരുമാനത്തിലും വർദ്ധനവ് രേഖപ്പെടുത്തി.
ഇന്ത്യക്ക് പുറമെ തുർക്കി,ഇറാഖ്, സൗദി, യുഎസ്, കുവൈത്ത്, ഖത്തർ, ഖസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായുളള വ്യാപാരബന്ധങ്ങളിലും ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc