എട്ടാമത് ദുബായ് ഇൻ്റർനാഷനൽ പാരഷൂട്ട് ചാംപ്യൻഷിപ്പിന് (ഡിഐപിസി) നവംബർ 28ന് തുടക്കമാകും. സ്കൈഡൈവ് ദുബായിൽ സംഘടിപ്പിക്കപ്പെടുന്ന ചാംപ്യൻഷിപ്പ് ഡിസംബർ 5 വരെയാണ് നടത്തപ്പെടുക.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻ്റെ രക്ഷാകർതൃത്വത്തിലാണ് ദുബായ് ഇൻ്റർനാഷനൽ പാരഷൂട്ട് ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
കായികരംഗത്തെ മികവ് ഉയർത്തിക്കാട്ടുന്ന ഒട്ടേറെ പരിപാടികളും ഇതോടൊപ്പം അരങ്ങേറും. ലോകമെമ്പാടുമുള്ള മത്സരാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും.