സ്കൂളുകളിലെ കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ അധികൃതർക്ക് കർശന നിർദേശം നിർദേശം നൽകി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. 2024/2025 അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്കൂളുകളിലെ കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതു വിദ്യാഭ്യാസ കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മൻസൂർ അൽ-ദാഫിരി നിർദ്ദേശം നൽകി.
സ്കൂളുകളിലെ കുടിവെള്ള ശൃംഖലകളുടെ അറ്റകുറ്റപ്പണികൾ ഉറപ്പാക്കാൻ എല്ലാ സ്കൂളുകൾക്കും സർക്കുലർ അയക്കാൻ അൽ-ദാഫിരി ഉത്തരവിട്ടു. കുടിവെള്ള ടാങ്കുകൾ വൃത്തിയാക്കി കഴുകിയ ശേഷം വാട്ടർ ഫിൽട്ടറുകൾ മാറ്റേണ്ടതിൻ്റെ ആവശ്യത്തേക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മലിനമായ വെള്ളം കുടിക്കുന്നത് ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്നും ഇത് കുട്ടികളിൽ അണുബാധയുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. വാട്ടർ നെറ്റ്വർക്കുകളുടെ കൃത്യമായ അറ്റകുറ്റപ്പണി, ടാങ്കുകൾ വൃത്തിയാക്കൽ, ഫിൽട്ടറുകൾ സ്ഥാപിക്കൽ എന്നിവ മലിനീകരണവും ബാക്ടീരിയയും അടിഞ്ഞുകൂടുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.