ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുള്ള നിരവധി പേരാണ് അഭിപ്രായവുമായി രംഗത്തെത്തുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.
കമ്മീഷന് മുന്നിൽ വന്ന പരാതികൾ ഗൗരവത്തോടെ കാണണമെന്നാണ് ലിജോ ജോസ് പെല്ലിശേരി പറഞ്ഞത്. നിശബ്ദത ഇതിന് പരിഹാരമാകില്ലെന്നും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു.
“ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. നിശബ്ദത ഇതിനു പരിഹാരമാകില്ല” എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി കുറിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ച് രംഗത്തെത്തുന്നത്.